തിരുവനന്തപുരം : വിവാദമായതിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തിനായി ഇറക്കിയ നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന പോരാട്ടത്ത വിസ്മരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നു
നോട്ടീസിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും രംഗത്തുവന്നു. മനസില്‍ നൂറ്റാണ്ടുകളായി ചേര്‍ന്നിരിക്കുന്ന സാധനം ഒരു ദിവസം കൊണ്ട് ജാതി പറച്ച് കളയാന്‍ പറ്റുമോ? . അത് മനസില്‍ കൂടിയിരിക്കുകയാണെന്ന് കെ രാധാകൃഷ്ണന് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ദേവസ്വം ബോര്‍ഡ് പരിപാടി സംഘടിപ്പിച്ചത്. നോട്ടീസിനെതിരെ എഴുത്തുകാരന് അശോകന് ചരുവില്‍ ഉള്‍പ്പടെ രംഗത്തുവന്നിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററില്‍ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധര്‍മം ഹിന്ദുക്കളെഉദ്ബോധിപ്പിക്കുക എന്ന രാജകല്‍പ്പനയുടെ ഭാഗമാണെന്നും പോസ്റ്ററില്‍ പറയുന്നു
ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസില്‍ പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.