തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കി. നിവേദ്യ സമര്‍പ്പണം, അര്‍ച്ചന പ്രസാദം തുടങ്ങിയവയ്ക്ക് ഇനി അരളിപ്പൂവ് നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
നിവേദ്യസമര്‍പ്പണത്തിന് ഭക്തര്‍ ഇനി മുതല്‍ തുളസി, തെച്ചി, റോസാപ്പൂക്കള്‍ എന്നിവ നല്‍കണം. ഭക്തരുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങളിലാണ് പൂവ് ഒഴിവാക്കിയത്. മറ്റ് പൂജാ കാര്യങ്ങളില്‍ പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ല. ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന കാര്യം ചര്‍ച്ചയായത്. മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ അബദ്ധത്തില്‍ കഴിച്ചതാണ് മരണകാരണമെന്നാണ് സംശയം. ഇതിന് പിന്നാലെ പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു