കൊച്ചി: സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടമകളുടെ സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്നു ചർച്ച നടത്തും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 11നാണു ചർച്ച. സ്വകാര്യ ബസുടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.