


തൃശൂർ : തൃശൂരിൽ വീണ്ടും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ലോറിയിടിച്ച് തകർന്ന പുതുക്കാട് ‘ റെയിൽവേ ഗേറ്റ് വൈദ്യുതി കമ്പിയിലേക്ക് വീണതോടെയാണ് ഗതാഗതം തടസപ്പെട്ടത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
നേരത്തെ എറണാകുളം – മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിൻ്റെ എഞ്ചിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതോടെ, ഷൊർണൂർ – എറണാകുളം പാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.