തിരുവനന്തപുരം: കൊങ്കണ്‍ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. അടുത്ത വർഷം ജൂൺ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകൾ സർവീസ് നടത്തുക . മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്തവർ യാത്ര പുറപ്പെടും മുമ്പ് പുതിയ ടൈംടേബിളുമായി ഒത്തുനോക്കണം.
ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.16-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള രാജധാനി എക്സ്പ്രസ് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.
നിസാമുദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരിച്ച് ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തു നിന്നും പുറപ്പെടും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.വെരാവല്‍-തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസ് വെരാവലില്‍ നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെടും. ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.
ഇന്നു മുതൽ സമയം മാറുന്ന ട്രെയിനുകൾ:
നിസാമുദീൻ – തിരുവനന്തപുരം ( ത്രൈവാരം ), നിസാമുദീൻ – എറണാകുളം തുരന്തോ എക്സ്പ്രസ് (പ്രതിവാരം), വെരാവൽ – തിരുവനന്തപുരം ( വീക്കിലി), ഗാന്ധിധാം – നാഗർകോവിൽ ( വീക്കിലി), ഓഖ – എറണാകുളം (ദ്വൈവാരം), ഭാവ്നഗർ – കൊച്ചുവേളി ( ഡെയ്ലി), നിസാമുദീൻ – തിരുവനന്തപുരം ( വീക്കിലി).
ഹസ്രത്ത് നിസാമുദീൻ – എറണാകുളം ( വീക്കിലി), അജ്മീർ – എറണാകുളം മരു സാഗർ ( വീക്കിലി), നിസാമുദീൻ – എറണാകുളം മംഗള ലക്ഷദീപ് ( ഡെയ്ലി), ചണ്ഡിഗഡ് – കൊച്ചുവേളി( ദ്വൈവാരം), യോഗ് നാഗരി ഹൃഷികേശ് – കൊച്ചുവേളി ( വീക്കിലി), അമൃത്സർ – കൊച്ചുവേളി ( വീക്കിലി).
പോർബന്തർ – കൊച്ചുവേളി ( വീക്കിലി), ഇൻഡോർ – കൊച്ചുവേളി ( വീക്കിലി), ജാംനഗർ-തിരുനൽവേലി ( ദ്വൈവാരം ), ലോക്മാന്യ തിലക് – തിരുവനന്തപുരം നേത്രാവതി ( ഡെയ്ലി), ഹിസാർ – കോയമ്പത്തൂർ ( വീക്കിലി ), ശ്രീ ഗംഗാനഗർ – കൊച്ചുവേളി ( വീക്കിലി), ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം ( വീക്കിലി).
ഗാന്ധിധാം – തിരുനെൽവേലി ( വീക്കിലി), ലോക്മാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് ( വീക്കിലി), ലോക്മാന്യ തിലക് – കൊച്ചുവേളി ( ദ്വൈവാരം), ലോക്മാന്യ തിലക് – എറണാകുളം എസി തുരന്തോ (ദ്വൈവാരം), പൂനെ – എറണാകുളം ( ദ്വൈവാരം), ദാദർ – തിരുനെൽവേലി ( വീക്കിലി), പൂനെ – എറണാകുളം ( വീക്കിലി).
മഡ്ഗാവ് – എറണാകുളം ( വീക്കിലി), മഡ്ഗാവ് – എറണാകുളം മെമു ( ഞായർ ഒഴികെ), മഡ്ഗാവ് – മംഗലാപുരം ( ഡെയ്ലി), കാർവാർ – യശ്വന്ത്പുർ ( ത്രൈവാരം), കാർവാർ – ബംഗളൂരു പഞ്ചഗംഗ ( ഡെയ്ലി), ലോകമാന്യ തിലക് – മംഗലാപുരം മത്സ്യഗന്ധ (ഡെയ്ലി), ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് – മംഗളൂരു ( ഡെയ്ലി). ദക്ഷിണ റെയിൽവേയിൽ പുതിയ സമയക്രമം 2024 ജൂൺ മധ്യവാരം വരെ പ്രാബല്യത്തിൽ ഉണ്ടാകും.