കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന മറ്റ് രണ്ടു ട്രെയിനുകളുടെ സമയക്രമത്തിലും ഒക്ടോബർ 23 മുതൽ മാറ്റമുണ്ടാകും. തൃശൂര്‍-കണ്ണൂര്‍ (16609) എക്സ്പ്രസിന്റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളം-ഷൊര്‍ണൂര്‍ മെമുവിന്റെ (06018) ഷൊര്‍ണൂരിലെയും എത്തിച്ചേരല്‍ സമയത്തിലുമാണ് മാറ്റം വരുത്തിയത്.
തൃശൂര്‍-കണ്ണൂര്‍ രാവിലെ 6.35ന് പകരം 6.45 നാകും തൃശൂരില്‍നിന്ന് പുറപ്പെടുക. പൂങ്കുന്നം 6.50 (നിലവിലെ സമയം -6.40), മുളങ്കുന്നത്തുകാവ് 6.57 (6.47), വടക്കാഞ്ചേരി 7.06 (6.55) എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിലെ മാറ്റം വരുത്തിയ സമയം. എറണാകുളം-ഷൊര്‍ണൂര്‍ മെമു ഷൊര്‍ണൂരില്‍ എത്തുന്നത് നിലവിലെ സമയക്രമമായ രാത്രി 10.35നുപകരം രാത്രി 8.40 നായിരിക്കും. പുറപ്പെടല്‍ സമയത്തിലോ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലോ മാറ്റമില്ല.