ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 2.37ഓടെയാണ് സംഭവം. യുപിയിലെ ഗോണ്ട റെയില്‍വെ സ്റ്റേഷന് സമീപമാണ് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസിൻ്റെ ഏതാനും ബോഗികൾ പാളം തെറ്റിയത്. യാത്രക്കാര്‍ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും സംശയമുണ്ട്.
ബുധനാഴ്ച രാത്രി 11.35ന് ചണ്ഡീഗഢ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്നു.ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ മോട്ടിഗഞ്ച്-ജിലാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളം തെറ്റിയത്. 15904 നമ്പര്‍ ട്രെയിന്റെ 12 കോച്ചുകളിൽ, എസി കമ്പാർട്ടുമെൻ്റിൻ്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ് പാളം തെറ്റുകയായിരുന്നു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.