കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം. ബസ്, ട്രാവലര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന് റോഡ് വഴി നേരിട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ മോണുമെന്റല്‍ ഫ്ലാഗിന്റെ വലതു വശത്തു ഇറക്കി, വീണ്ടും റെയില്‍വേ സ്റ്റേഷന് റോഡ് വഴി തിരികെ പോകേണ്ടതാണ്.
ബൈക്ക്, കാര്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന് റോഡിലൂടെ പ്രവേശിച്ച് മോണുമെന്റല്‍ ഫ്ലാഗിന്റെ ഇടതുവശം വഴി പ്ലാറ്റ്ഫോം പ്രവേശന കവാടത്തില്‍ യാത്രക്കാരെ ഇറക്കേണ്ടതും പിന്നീട് ഏരിയ മാനേജര്‍ ആഫീസിന്റെ ഇടതു വശം ചേര്‍ന്ന് കാരക്കാട്ട് റോഡിലൂടെ ചിറ്റൂര്‍ റോഡിലേക്ക് പോകേണ്ടതുമാണ്.