


മസ്കത്ത് : ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികളുടെ ഭാഗമായി ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാതയാണ് അടച്ചിടുന്നത്. ഈ മാസം 11 വെള്ളിയാഴ്ച വൈകിട്ട് വരെയാകും നിയന്ത്രണം.
വാഹനമോടികുന്നവർ അധികൃതർ നൽകുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സമാന്തരമായി മറ്റു പാതയിലൂടെ എങ്ങനെ യാത്ര ചെയ്യാൻ സാധിക്കും എന്ന വിവരങ്ങൾ മുനിസിപ്പാലിറ്റിയുടെ സൈറ്റിൽ ലഭ്യമാണ്. റോയല്‍ ഒമാന്‍ പൊലീന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.