ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം
May 26, 2023കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരു ബാഗിൽ കയറ്റി, സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്
May 26, 2023
തൃശൂര്‍: വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് നിയന്ത്രണം തല്ക്കാലം ഒഴിവാക്കുകയായിരുന്നു.വാഴച്ചാല്‍ ചെക്ക്പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്പോസ്റ്റ് വരെ ഇന്നുമുതൽ ജൂണ്‍ രണ്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് അവധിക്കാലമായതിനാല്‍ ചാലക്കുടി -വാല്‍പ്പാറ റൂട്ടിലെ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് താല്‍ക്കാലമായി പിന്‍വലിച്ചത്. അതേസമയം, അടുത്ത തിങ്കളാഴ്ച മുതല്‍ വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരം. |
|
|