ആലപ്പുഴ : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ 24, 25 തീയതികളിൽ ഗതാഗത നിയന്ത്രണം . പണ്ടാരക്കളം ഫ്ലൈ ഓവറിന്റെ ഡയഫ്രം, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
രാത്രി 9.30 മുതൽ രാവിലെ 6 മണി വരെയാണ് കോൺക്രീറ്റ് പണികൾ നടക്കുന്നത്. നിലവിലെ സർവീസ് റോഡിൽ മെഷിനറികളും വാഹനങ്ങളും നിർത്തിയിട്ടാണ് നിർമാണം. ഈ വഴി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും മേൽ പറഞ്ഞ സമയങ്ങളിൽ (എമർജൻസി വാഹനങ്ങൾ ഉൾപ്പടെ) ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പൂപ്പള്ളി-കൈനകരി റോഡ് വഴി പള്ളാത്തുരുത്തി ഭാഗത്തേക്കും പൂപ്പള്ളി-ചമ്പക്കുളം എസ്എൻ കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴ വഴിവരുന്ന വാഹനങ്ങൾ എസ്എൻ കവല വഴി പൂപ്പള്ളിക്കോ അമ്പലപ്പുഴ- തിരുവല്ല റോഡ് വഴിയോ പോകേണ്ടതാണ്.