കൊല്‍ക്കത്ത : ലോക്സഭ തെരഞ്ഞെടുപ്പില്‍ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ചോദ്യക്കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖര്‍ ജനവിധി തേടും. കൃഷ്ണനഗറില്‍ നിന്ന് തന്നെയാണ് മഹുവ മൊയ്ത്ര മത്സരിക്കുക.
മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് പട്ടികയിലെ ശ്രദ്ധേയമായ പേര്. ബെഹ്റാംപൂരില്‍ നിന്നാണ് യൂസഫ് പഠാന് ജനവിധി തേടുക. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് എതിര് സ്ഥാനാര്‍ഥി. പ്രമുഖ നേതാവ് നുസ്രത്ത് ജഹാന് പട്ടികയില്‍ ഇല്ല.
മമത ബാനര്‍ജിയുടെ മരുമകന് അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ നിന്നാണ് മത്സരിക്കുന്നത്. പ്രമുഖ നേതാവ് സൗഗത റോയും പട്ടികയില്‍ ഇടംപിടിച്ചു. ഡണ്ഡം മണ്ഡലത്തില്‍ നിന്നാണ് സൗഗത റോയ് ജനവിധി തേടുക. പ്രമുഖ ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയും പട്ടികയിലുണ്ട്. ഇത്തവണയും അസന്‍സോളില്‍ നിന്ന് തന്നെയാണ് ശത്രുഘ്നന്‍ സിന്‍ഹ ജനവിധി തേടുന്നത്.