പുൽപ്പള്ളി: ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങിയത് പരിഭ്രാന്തിപരത്തി. പുൽപ്പള്ളി താന്നിത്തെരുവിനടുത്ത വെള്ളക്കെട്ടിലാണ് നാട്ടുകാർ കടുവയെ കണ്ടത്.
കഴിഞ്ഞ ദിവസം ഇവിടെ കടുവ പശുക്കിടാവിനെ കൊന്നിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി.കടുവയെ പിടികൂടാന്‍ കഴിഞ്ഞ ദിവസം ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. വന്യമൃഗങ്ങൾ തുടർച്ചയായി കാടിറങ്ങി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.