തിരുവനന്തപുരം : ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പായ യുടിഎസില്‍(അണ് റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) മാറ്റങ്ങള്‍ വരുത്തി റെയില്‍വേ. ഇനിമുതല്‍ യാത്രക്കാര്‍ക്ക് എവിടെയിരുന്നും ഏത് സ്റ്റേഷനിലേക്കുള്ള ജനറല്‍ ടിക്കറ്റും എടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്ര ചെയ്തിരിക്കണം എന്ന നിബന്ധനയുണ്ട്.
യുടിഎസിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം കൂടിയതിനാലാണ് പരിഷ്കാരം. ഇതുവരെ പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍ നിന്നുമാത്രമേ ആളുകള്‍ക്ക് ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം.