തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ തുലാവർഷത്തിന്റെ ഭാഗമായി മഴ ലഭിക്കുമെന്ന് സൂചനകൾ. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പ്രധാനമായും വടക്കൻ കേരളത്തിലാണ് മഴ ശക്തിപ്പെടുകയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന സൂചന. മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും.
ഒക്ടോബർ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.രണ്ടുദിവസത്തിനകം കാലവർഷം പിൻവാങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കാലവർഷത്തിൽ 34 ശതമാനം മഴ കുറഞ്ഞെങ്കിലും ഒക്ടോബറിൽ ഇതുവരെ 16 ശതമാനം അധികമഴ കേരളത്തിന് ലഭിച്ചു.