‘ഇന്ത്യന്‍ 2’ തിയേറ്ററില്‍ തളര്‍ന്നതോടെ കമല്‍ ഹാസന്-മണിരത്നം ചിത്രം ‘തഗ് ലൈഫ്’ ഉടന്‍ തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമം. തഗ് ലൈഫ് ഈ വര്‍ഷം തന്നെ തിയേറ്ററില്‍ എത്തിക്കാനാണ് കമലും മണിരത്നവും ശ്രമിക്കുന്നത്. പുതിയ അപ്ഡേറ്റുകള് പ്രകാരം ഈ വര്‍ഷം ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
ഇതുവരെ 75 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ തന്നെ ചിത്രം റിലീസിനെത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 36 വര്‍ഷത്തിന് ശേഷം കമലും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. രങ്കരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് കമല്‍ ഹാസന് ചിത്രത്തില്‍ വേഷമിടുന്നത്. ചിമ്പു, തൃഷ, അശോക് സെല്വന്, ജോജു ജോര്‍ജ്, അഭിരാമി ഗോപികുമാര്‍, നാസര്‍, ഐശ്വര്യ ലക്ഷ്മി, സന്യ മല്‍ഹോത്ര, അലി ഫസല്‍, പങ്കജ് ത്രിപാഠി, വലിയപുരി, ഹോരിത് ശരഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എആര്‍ റഹ്മാന് ആണ് ചിത്രത്തിന്റെ സംഗീതം. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്.
അതേസമയം, 250 കോടി ബജറ്റില്‍ ഒരുക്കിയ കമല്‍ ഹാസന്-ശങ്കര്‍ ചിത്രത്തിന് ഇതുവരെ 120 കോടി മാത്രമേ തിയേറ്ററില്‍ നിന്നും നേടാനായിട്ടുള്ളു. റിലീസ് ദിവസം തന്നെ ചിത്രത്തിന് വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. 1996ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.