തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് ടി.എന്‍. പ്രതാപന് എംപി. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്ന് മനസിലാക്കിപ്പോള്‍ ബിജെപി മനഃപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നാട്ടില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. എന്നാലത് തൃശൂരില്‍ വിലപ്പോവില്ല. ആര്‍എസ്എസ്, പിഎഫ്ഐ വര്‍ഗീയതയ്ക്കെതിരേ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഭൂരിപക്ഷ വര്‍ഗീയതയ്ക്കും പിഎഫ്ഐ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരാണ് കോണ്‍ഗ്രസെന്ന് പ്രതാപന്.
മുമ്പ് തേജസ് പത്രത്തിന്റെ എഡിഷന് എല്ലാ ജനപ്രതിനിധികള്‍ക്കും സൗജന്യമായി നല്കുന്ന ഒരു ഫോട്ടോ കാണിച്ചുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന വക്താവ് വര്‍ഗീയ ഫാസിസവുമായി വന്നിരിക്കുന്നത്. ഫോട്ടോ കാണിച്ച് നിരോധിത സംഘടനകളുമായി ബന്ധമെന്ന് പറയുന്നത് പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.