തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന് സജിക്കുട്ടന്‍(16) രാജശേഖരന്റെ മകന് അരുണ്‍ കുമാർ(8) എന്നിവരാണ് മരിച്ചത്.
സജിക്കുട്ടനൊപ്പം കാണാതായ രാജശേഖരന്റെ മകന് അരുണ്‍ കുമാറിന്റെ മൃതദേഹം ഉച്ചയോടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ ആളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്.കുട്ടികൾ എങ്ങനെ മരിച്ചുവെന്ന കാര്യത്തിൽ പൊലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുവീടുകളില്‍ അന്വേഷണം നടത്തിയിട്ടും കുട്ടികളെ കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.പൊലീസും വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ മുതൽ കുട്ടികൾക്കായി വനത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിവരികയായിരുന്നു.വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായിരുന്നത്.