തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ വിടിനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു.
തുടർന്ന് വീട്ടിലുണ്ടായിരുന്ന സജീവന്റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. കെ. മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് തൃശൂർ ഡിസിസിയിൽ നടക്കുന്ന പ്രശ്നങ്ങളുടെ ചുവടുപിടിച്ചാണ് ആക്രമണമെന്നാണ് സൂചന.സംഭവത്തിനു പിന്നിൽ സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരാണെന്ന് സജീവൻ കുര്യച്ചിറ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം പോലീസിൽ പരാതിപ്പെടില്ല. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.