ന്യുഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ കെ.ബാബുവിന് എതിരേ എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ എം.സ്വരാജ് നല്കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയര്‍ത്തിയായിരുന്നു സ്വരാജിന്റെ ഹര്‍ജി. നേരത്തെ, ഹര്‍ജി നിലനില്‍ക്കുമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ കെ. ബാബു നല്കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമാണ് ബാബുവിന്റെ വാദം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും 992 വോട്ടുകള്‍ക്കായിരുന്നു കെ. ബാബു വിജയിച്ചത്. ഫലം വന്നതിന് തൊട്ട് പിന്നാലെ ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി അയ്യപ്പനെ മുന്‍നിര്‍ത്തിയാണ് ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.