ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ടോസ് നേടി വിന്‍ഡീസ് ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 42 റണ്‍സെടുത്ത ബ്രണ്ടന്‍ കിങാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ 19 പന്തില്‍ 40 റണ്‍സെടുത്തു ടീമം സ്കോര്‍ 150 കടത്തി. താരം പുറത്താകാതെ നിന്നു.
നിക്കോളാസ് പുരന് (20), കെയ്ന്‍ മയേഴ്സ് (25) എന്നിവര്‍ മികവോടെ മുന്നേറുന്നതിനിടെ വീണത്. ടീമിന്റെ സ്കോറിങിനെ ബാധിച്ചു. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (ഒന്‍പത്) ഇത്തവണയും പരാജയപ്പെട്ടു. ജോണ്സന് ചാള്‍സ് 12 റണ്‍സില്‍ മടങ്ങി. കളി കഴിയുമ്പോള്‍ റൊമാരിയോ ഷെഫേര്‍ഡ് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുമായി തിളങ്ങി. അക്ഷര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.