കൊല്ലം : ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരത്താണ് സംഭവം. കൊപ്പാറ പ്രിന്റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ രാജീവ്, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും ഭാര്യയേയും തൂങ്ങി മരിച്ചനിലയിലും മകന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ്. രണ്ട് ദിവസമായി പ്രസിലേക്ക് ഇവർ എത്തിയിരുന്നില്ല. പ്രസ് ജീവനക്കാരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.