ആലപ്പുഴ : ഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ മദ്യം എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടി. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാടകവീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിര്‍മിച്ചു വില്‍പ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെ അറസ്റ്റ് ചെയ്തു.
മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ രഹസ്യമായി വില്ക്കുന്നതിനു വേണ്ടിയായിരുന്നു ഇതു ശേഖരിച്ചത്. ബോട്ട്ലിങ് യൂണിറ്റടക്കം സജ്ജീകരിച്ചിരുന്നു. വ്യാജ ലേബലുകള്‍, സ്റ്റിക്കറുകള്‍, കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്.