തിരുവനന്തപുരം : ഇടതുപക്ഷ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് മേനി നടിക്കുകയും പൊതുവിദ്യാഭ്യാസരംഗം വഷളാക്കുന്ന വിവിധ നടപടികളുമായി മുന്നോട്ടു പോവുകയുമാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
ഒൻപത്, 10 ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രക്രിയ സുഗമമാക്കുന്നതിനായി വിവിധ സർക്കാരുകൾ 25 വർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 1:40 ആനുകൂല്യം ഇടതുപക്ഷ സർക്കാർ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ എടുത്തുകളഞ്ഞിരിക്കുകയാണ്.
1:40 ആനുകൂല്യം എടുത്തുമാറ്റുക വഴി പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ നഷ്ടപ്പെടുത്താനുള്ള ശ്രമമാണു നടത്തുന്നത്. യാഥാർഥ്യം ഉൾക്കൊണ്ട് ഈ ആനുകൂല്യം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, വിദ്യാഭ്യാസമന്ത്രി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.