ന്യൂഡല്‍ഹി : മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. കേസില്‍ തീരുമാനമാകും വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയിലിരിക്കുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന സംഭവത്തില്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം നേരത്ത ഹൈക്കോടതി അംഗീകരിച്ചത്. കേസില്‍ പുനരന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 33 വര്‍ഷത്തിന് ശേഷം കേസില്‍ പുനരന്വേഷണം വേണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആന്റണി രാജു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റീസ് സി.ടി.രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും കേസിലെ എതിര് കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു. ആറ് ആഴ്ചകള്‍ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം ആന്റണി രാജുവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ എം.ആര്.അജയന് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തിയിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ആന്റണി രാജുവിനും കോടതി നോട്ടീസ് അയച്ചു.