കൊച്ചി : ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി ഇ ഡി ക്ക് നിർദേശം നൽകിയിരുന്നു. തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരെ കടുത്ത നടപടികൾ പാടില്ലെന്ന നിർദ്ദേശത്തോടെ കോടതി വിശദവാദത്തിനായി ഇന്നത്തേക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വരെ തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചിരുന്നു. തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ചായിരുന്നു കോടതി ഇടപെടൽ . ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ വീണ്ടും സമൻസ് അയച്ച ഇ ഡി നടപടിയെയാണ് തോമസ് ഐസക് കോടതിയിൽ ചോദ്യം ചെയ്തത്.