കൊച്ചി: ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ തോമസ് ഐസക്ക്. കിഫ്ബി മസാല ബോണ്ട് കേസിൽ ഇന്ന് രാവിലെ 11 ന് രേഖകൾ സഹിതം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.
ആവശ്യമായ വിവരങ്ങളെല്ലാം കിഫ്ബി ഉദ്യോഗസ്ഥർ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തന്നെ വിരട്ടാൻ നോക്കേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബി ധനസമാഹരണത്തിനായി ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് ഇഡി ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. ഇത് നാലാം തവണയാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകുന്നത്. നോട്ടീസ് ചോദ്യം ചെയ്ത് കിഫ്ബി ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.