ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സ്വദേശിയാണ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അരുൺരാജ് ചില മാനസിക പ്രശ്നങ്ങൾ കാണിച്ചിരുന്നതായി സഹപാഠികൾ പറയുന്നു.താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് അരുൺരാജ് ഇന്നലെ രാത്രി 11 മണിക്ക് സേഷ്യൽ മീഡിയയിൽ പോസിറ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഹോസ്റ്റലിലെത്തി പരിശോധിച്ചപ്പോള്‍ അരുൺ രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം തുടങ്ങി.