


തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് യുഡിഎഫ് പഞ്ചായത്തംഗം മരിച്ച നിലയില്‍. കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജ. എസ്(48) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു സൂചന. ശ്രീജ മൂന്നു മാസം മുന്‍പും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലര്‍ ശ്രീജയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് 60 ലക്ഷത്തോളം രൂപ നാട്ടുകാരില്‍ നിന്ന് വാങ്ങിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു.
ഇന്നലെ ആര്യനാട് നടന്ന സിപിഐഎം പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്ക്കെതിരെ പരാമര്‍ശമുണ്ടായെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.