തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള വ്യാജരേഖ വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിയെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയില്ലാതെ പിഎച്ച്ഡി പ്രവേശനം ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരിക്കണം. പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും പ്രത്യേക അധികാരങ്ങളും ലഭിക്കും. യോഗ്യതയില്ലെങ്കിലും പ്രവേശനം ലഭിക്കും. സര്‍വകലാശാലയില്‍ നിയമനവും ലഭിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇതാണ് ഇന്നത്തെ അവസ്ഥയെന്നും ഗവർണർ പറഞ്ഞു.