ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഇപ്പോള്‍ ഒറ്റ-ഇരട്ട ട്രാഫിക് നിയന്ത്രണ പദ്ധതി ഉണ്ടാകില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ പ്രസ്താവന.
ഈ ആഴ്ച ആദ്യം കോടതി നഗരത്തിലെ വായു ഗുണനിലവാര പ്രതിസന്ധിയില്‍ പ്രകോപിതരായി പദ്ധതിയെ ‘കെട്ടുകാഴ്ച’ എന്ന് വിളിക്കുകയും വിജയിച്ചതിന്റെ തെളിവ് നിരത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. രജിസ്ട്രേഷന് നമ്പറുകള്‍ അടിസ്ഥാനമാക്കി ട്രാഫിക്ക് നിയന്ത്രിക്കുന്ന ഒറ്റ-ഇരട്ട അക്ക പദ്ധതി ദീപാവലിക്ക് പിറ്റേന്ന് മുതല്‍ നടപ്പിലാക്കേണ്ടതായിരുന്നു.