തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ- കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഉത്തരവ് പ്ലസ്ടു വരെയുള്ള ക്ലാസുകൾക്ക് ബാധകമാകും. കലാ- കായിക പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലവകാശ കമ്മീഷനിൽ പരാതി ലഭിച്ചിരുന്നത്.