


കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ പ്രതിയാണ് ചാടിപോയത്. രണ്ട് മണിയോടെയായിരുന്നു സംഭവം. മോഷണക്കേസ് പ്രതി അസദുള്ളയാണ് ചാടിപോയത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടി. പ്രതി ചാടിപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള.
മെട്രോയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് നിന്ന് മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വൈദ്യ സഹായം ആവശ്യമുണ്ടന്നതിനെ തുടർന്ന് കോടതി നിർദേശം പ്രകാരം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് എംആർഐ സ്കാൻ എടുക്കുന്നതിനായി എത്തിച്ചതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് കങ്ങരപ്പടിയിൽ നിന്ന് അതിഥി തൊഴിലാളിയായ അസാദുള്ളയെ പിടികൂടിയത്.