കണ്ണൂര്‍: പാട്യത്ത് സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പത്താക്കുന്നില് രഞ്ജിത്ത്(47) ആണ് മരിച്ചത്. ഇയാളുടെ സഹോദരന് രഷീജ്, ഭാര്യ സുബിന, മകന് ദക്ഷന് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുബിനയുടെ നില ഗുരുതരമാണെന്നാണ് വിവരം.ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം.വീട്ടിലെത്തിയ രഞ്ജിത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബാംഗളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ തൂങ്ങിമരിച്ചു. ഈ സമയം ഇവരുടെ അമ്മ നളിനി അടുക്കളയിലായിരുന്നു. രഞ്ജിത്ത് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നെന്ന് നളിനി പറഞ്ഞു. കുടുംബകലഹമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം.