കണ്ണൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. കണ്ണൂര്‍ ധര്‍മ്മശാല ദൂരദര്ശന് കേന്ദ്രത്തിനു സമീപത്തുവച്ച് ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ഉടന്‍തന്നെ സജേഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോറിക്കടിയില്‍ ഉറങ്ങിയ സജേഷിന്റെ കാലുകള്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജേഷ്.