കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് പിജി മനുവിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിക്ക് പരാതി നല്കി. അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രതി സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചേക്കുമെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബര്‍ എട്ട്, പതിനൊന്ന് തീയതികളിലാലായി അഭിഭാഷകന് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഇതില്‍ ചോറ്റാനിക്കര പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതേതുടര്‍ന്നാണ് പ്രതിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയത്.
പ്രതിക്ക് വലിയ സ്വാധീനമുണ്ട്.നേരത്തെ തന്നെ സര്‍ക്കാരിന്റെ ഉന്നതപദവികള്‍ അലങ്കരിച്ച അഭിഭാഷകനാണ്. അതിന്റെ ഭാഗമായാണ് അറസ്റ്റ് നടപടികള്‍ ഉള്‍പ്പടെ വൈകുന്നതെന്നും അതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ പിജി മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അത് കോടതിയുടെ പരിഗണനയിലാണ്. അതില്‍ ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.