ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 27 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാത്രം. ഇന്നലത്തെ മത്സരത്തിൽ ആർസനൽ ഷെഫീൽഡ് യൂണൈറ്റഡിനെ എതിരില്ലാത്ത 6 ഗോളുകൾക്കാണ് തോല്പിച്ചു. ആദ്യ പകുതിയിൽ തന്നെ ആർസനൽ 5 ഗോലുകൾക്ക് മുന്നിലെത്തിയിരുന്നു. നായകൻ മാർട്ടിൻ ഒഡെഗാർഡ്, കൈ ഹാവേർട്സ്, ഗബ്രിയേൽ മാർട്ടിനെല്ലി, ഡെക്ലാൻ റൈസ്, ബെഞ്ചമിൻ വൈറ്റ് എന്നിവരാണ് ഗോൾ നേടിയത്. ഒരു ഗോൾ സെൽഫ് ഗോളുമായിരുന്നു.
ആർസനൽ വൻ ജയം സ്വന്തനാക്കിയതോടെ ലീഗിൽ കിരീട പോരാട്ടം വീണ്ടും കനത്തു. 63 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും 62 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും 62 പോയിന്റുമായി ആർസനൽ മൂന്നാം സ്ഥാനത്തുമാണ്. ഗാണ്ണേഴ്സാണ് ഗോൾ ശരാശരിയിൽ മുമ്പിൽ. പരിശീലകൻ യുർഗൻ ക്ളോപ്പിന്റെ അവസാന സീസണിൽ കിരീടത്തോടെ വിട നൽകാൻ ലിവർപൂളും കിരീട നേട്ടം ആവർത്തിക്കാൻ സിറ്റിയും കഴിഞ്ഞ വർഷം കൈവിട്ട കിരീടം സ്വന്തമാക്കാൻ അർസനലും ഇറങ്ങുമ്പോൾ ഇനിയുള്ള മത്സരങ്ങൾ ആവേശമാകുമെന്നുറപ്പാണ്.