ആറ്റിങ്ങൽ : ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരെ കൊണ്ടു പോയ ഫയർഫോഴ്സ് ബസിന്റെ ടയർ ഊരിത്തെറിച്ചു. ബസിലുണ്ടായിരുന്ന 32 ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയിലൂരിലാണ് അപകടം ഉണ്ടായത്.
ശബരിമല ഡ്യൂട്ടിക്കു പോകാനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്നുള്ള ജീവനക്കാരെ ബസിൽ കയറ്റി കൊണ്ട് പോകുന്പോണ് വഴിമധ്യേ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചത്. ബസിന്റെ പിറക് വശത്തെ ഇടത് സൈഡിലെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ച് പോയത്.
ഇതേത്തുടർന്ന് വലിയ ശബ്ദത്തോടെ ബസ് റോഡിൽ ഇരുന്നൂറ് മീറ്ററോളം സഞ്ചരിച്ച് നിരങ്ങി നിൽക്കുകയായിരുന്നു. അതേ സമയം ഈ ബസിൽ ഫയർഫോഴ്സിലെ പ്രധാനപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.