


പത്തനംതിട്ട : നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പ്രവര്‍ത്തനം നിലച്ചു. രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്.
50 മിനിറ്റോളം തുടര്‍ന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളില്‍ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആശങ്കയിലായി.
എനിക്കിത് പതിവാണെന്ന് അദ്ദേഹം പറഞ്ഞതോടെ സദസ്സില്‍ ചിരി പടര്‍ന്നു. 30 സെക്കന്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുകയും പിണറായി പ്രസംഗം തുടരുകയും ചെയ്തു. മുമ്പ് പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയപ്പോള്‍ അദ്ദേഹം പ്രകോപിതനായി പലപ്പോഴും പ്രതികരിച്ചിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയും മൈക്ക് ഓപ്പറേറ്റര്‍മാരുടെ അവസ്ഥയും പല തവണ വാര്‍ത്തയായിട്ടുണ്ട്. സമീപകാലത്തായി ഈ സാഹചര്യത്തില്‍ പഴയ കാര്‍ക്കശ്യം വിട്ട് സരസമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്താറുള്ളത്.