ഉയർന്ന നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്ക് ബദലായി ഗൾഫ് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായ കപ്പൽ യാത്രക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. കൊച്ചി തുറമുഖം കൂടാതെ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്താനാണ് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
അവധിക്കാലത്തും മറ്റും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകളില്‍ യാത്ര ചെയ്യേണ്ടി വരുന്ന ഗള്‍ഫ് മേഖലകളിലുള്ള പ്രവാസികള്‍ക്ക് ഇത് ഗുണമാകും. കുറഞ്ഞ നിരക്കില്‍ യാത്രാ ചെയ്യാമെന്നതും കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാമെന്നതുമാണ് കപ്പല്‍ യാത്രയുടെ ഗുണം. വിമാന നിരക്കിനേക്കാള്‍ പകുതിയോ താഴെയോ ചെലവില്‍ കപ്പല്‍ യാത്ര നടത്താനായേക്കുമെന്നാണ് കരുതുന്നത്. 100 മുതല്‍ 200 കിലോ വരെ ലഗേജും അനുവദിക്കാനായേക്കും. ശരാശരി 12,000 രൂപയാണ് നിരക്ക് പ്രതീക്ഷിക്കുന്നത്.
എന്നാൽ യാത്രയുടെ ദൈർഘ്യം പ്രവാസികളെ കപ്പൽ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുമോ എന്നതാണ് സർക്കാരിന്റെ ആശങ്ക. ബേപ്പൂരിൽ നിന്ന് ദുബായിലേക്ക് 1879 നോട്ടിക്കൽ മൈൽ ദൂരമുണ്ട്. ഇത് കടക്കാൻ അഞ്ച് ദിവസത്തോളമെടുക്കും. ഈ സാഹചര്യത്തിൽ വെക്കേഷനടക്കം കുറഞ്ഞ ദിവസത്തിനായി കേരളത്തിലെത്തുന്ന കുടുംബങ്ങൾ കപ്പൽ സർവീസ് തെരഞ്ഞെടുക്കുമോ എന്നതാണ് പ്രതിസന്ധിയായി നിൽക്കുന്നത്.
കഴിഞ്ഞ കുറേ കാലങ്ങളായി വിമാനചാര്‍ജ് കുത്തനെ ഉയര്‍ത്തുന്ന വിമാനക്കമ്പനികളുടെ നിലപാടിനെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികൾ കപ്പൽ സർവീസ് എന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. നോര്‍ക്ക് റൂട്ട്സുമായി ചേർന്ന് താത്പര്യപത്രം ക്ഷണിക്കാനായിരുന്നു പദ്ധതി. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതിനായി കേന്ദ്രവുമായും ചർച്ചകൾ നടത്തിയിരുന്നു. ലാഭകരമായി സര്‍വീസ് നടത്താനാകുമോ എന്നതടക്കമുള്ള വിശദമായ പഠനങ്ങള്‍ക്ക് ശേഷമാകും സര്‍വീസ് ആരംഭിക്കുക. ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇതു സംബന്ധിച്ച് പരസ്യം നല്‍കിയിട്ടുണ്ട്.