കൊല്‍ക്കത്ത: ഇന്ത്യന്‍ ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ മാറ്റിയതില്‍ വിശദീകരണവുമായി മുന്‍ ബിസിസിഐ ചെയർമാൻ സൗരവ് ഗാംഗുലി. ഐപിഎൽ ടീമായ മുംബൈക്കായി നേടിയ കിരീടങ്ങളും നായക സ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിക്കുന്നതില്‍ നിര്‍ണായകമായെന്ന് ഗാംഗുലി പറഞ്ഞു. 2022ലാണ് എല്ലാ ഫോര്‍മാറ്റുകളിലും രോഹിത്തിനെ നായകനായി പ്രഖ്യാപിക്കുന്നത്. ഇതില്‍ ഗാംഗുലിയോട് കോഹ്ലിക്ക് അതൃപ്ത്തിയുണ്ടായെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.
യുഎഇയില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെയാണ് കോഹ്ലി കുട്ടിക്രിക്കറ്റിന്റെ നായക സ്ഥാനമൊഴിയുന്നത്. പിന്നീട് ഏകദിനത്തിലും നായക സ്ഥാത്ത് നിന്ന് കോഹ്ലിയെ മാറ്റി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഒരു നായകന് മതിയെന്ന ബിസിസിഐയുടെ നിലപാടായിരുന്നു ഇതിന് കാരണം. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം കോഹ്ലി ടെസ്റ്റ് ടീമിന്റെയും നായക സ്ഥാനത്ത് നിന്ന് മാറ്റിയതോടെ വിവാദം ആളിക്കത്തി. കൃത്യമായി തന്നോട് വിവരങ്ങള്‍ ധരിപ്പിച്ചില്ലെന്ന് കോഹ്ലി പറഞ്ഞിരുന്നു.