കൊച്ചി : എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പില്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ പൊലീസിന് ലഭിച്ചു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. വെട്ടേറ്റ രണ്ട് പെണ്മക്കള് ആശുപത്രിയിലുമാണ്.
കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മദ്യപിക്കുന്ന ശീലം ബേബിക്ക് ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മദ്യപിച്ചാല്‍ ഭാര്യയുമായി ബേബി സ്ഥിരമായി വഴക്കുണ്ടാക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.
ആശുപത്രിയില്‍ കഴിയുന്ന രണ്ട് പെണ്മക്കളും അപകടനില തരണം ചെയ്തു. നഴ്സിങ് വിദ്യാര്‍ഥിനികളായ ഇരുവരും ക്രിസ്തുമസ് അവധിക്ക് വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. വെട്ടേറ്റ പെണ്മക്കളിലൊരാള് അയല്‍വാസികളെ വിവരമറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇടക്കാലത്ത് ബേബി മാനസികാസ്വസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഭാര്യയേയും മക്കളേയും വെട്ടിയശേഷമാണ് ബേബി ആത്മഹത്യ ചെയ്തത്. നഴ്സിങ് വിദ്യാര്‍ഥികളാണ് രണ്ട് പെണ്മക്കളും. ഇവരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.