തിരുവനന്തപുരം: കാസർഗോട്ട് കനത്ത മഴയില്‍ മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കളക്ടർ, ഡിഡിഇ, സ്കൂൾ പ്രധാനാധ്യാപകൻ എന്നിവരോട് വിശദീകരണം തേടി.
അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയും അംഗഡിമൊഗറിലെ ബി.എം.യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളുമായ ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്.വൈകുന്നേരം നാലോടെയാണ് സംഭവം. മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ബസ് കയറാന്‍ പോകുകയായിരുന്ന മിന്ഹയുടെ തലയിലേക്ക് സ്കൂള്‍ മുറ്റത്തെ വട്ടമരം കടപുഴകി വീഴുകയായിരുന്നു. മറ്റു രണ്ടു കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മിന്ഹയെ ഉടന്‍തന്നെ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.