തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്കി. കെഎസ്ഇബിയുടെ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പുതിയ വൈദ്യുതി കണക്ഷന് നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന് മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്ഫോര്‍മര്‍ സൗകര്യവും വിലയിരുത്തിയാണ് നിലവില്‍ കണക്ഷന് ഫീസ് നിശ്ചയിക്കുന്നത്.