തിരുവനന്തപുരം : വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കി മുഖ്യമന്ത്രി പിണറായി വിജയന്. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാന്‍ സാധിക്കണമെന്നും വിദ്യാരംഭ ദിനത്തില്‍ കുട്ടികള്‍ക്ക് ആശംകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സൗപര്‍ണിക, നതാലിയ, അലൈഖ, നിമിത്, വമിക, ഘയാല്‍ എന്നീ കുഞ്ഞുങ്ങള്‍ക്കാണ് മുഖ്യമന്ത്രി അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയത്.
സാമൂഹിക പുരോഗതിയുടെ പ്രധാന ചാലക ശക്തികളൊന്നാണ് സമൂഹം ആര്‍ജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.