തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന് (45) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്നത് ആന്ധ്രാപ്രദേശ് സ്വദേശികളാണ്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ 4.45 നാണ് അപകടം നടന്നത്. എ പി 39 ആര് എല്‍ 9990 നമ്പരിലുള്ള കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.
നെസ്റ്റ് ബേക്കറി എന്ന കടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. കാര്‍ യാത്രക്കാരായ ആന്ധ്രാപ്രദേശ് സ്വദേശികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.