കോഴിക്കോട് : മിച്ചഭൂമി കേസില്‍ പി.വി.അൻവർ എംഎൽഎയ്ക്ക് വൻതിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു.
ഒരാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി. വി. അന്‍വര്‍ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.
പി.വി.അൻവറും ഭാര്യയും ചേർന്ന് പീവിയാർ എന്റർടെയ്ൻമെന്റ് എന്ന പേരിൽ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു.
അന്‍വറിന്റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സര്‍ക്കാരിന് വിട്ട് നല്കാന് നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും ഓതറൈസ്ഡ് ഓഫീസര്‍ താലൂക്ക് ലാന്‍ഡ്ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഭൂപരിഷ്കരണ നിയമത്തിന്റെ നൂലാമാലകൾ മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാന്പ് നിയമവും അന്‍വറും കുടുംബവും ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.