ശ്രീനഗർ : ജമ്മുകാഷ്മീരിൽ ഭീകരാക്രമണ പദ്ധതി തകർത്തു. ഏഴ് ഭീകരരെ പോലീസ് പിടികൂടി. ബുദ്ഗാം ജില്ലയിലെ ബീർവ മേഖലയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
റൊമെയ്ൻ റസൂൽ ഷെയ്ഖ്, ഇർഫാൻ നസീർ ഷെയ്ഖ്, റിസ്വാൻ നസീർ ഷെയ്ഖ്, സാഹിൽ ജാവിദ് ഷെയ്ഖ് (എല്ലാവരും ബോണറ്റ് ബീർവയിലെ താമസക്കാർ), ജഹാംഗീർ ബഷീർ മിർ, താരിഖ് അഷ്റഫ് ഷെയ്ഖ് (ഇരുവരും ഉത്ലിഗാം ബീർവയിലെ താമസക്കാർ), ഷാക്കിർ ലത്തീഫ് പഠാൻ (ബെർവയിലെ താമസക്കാരൻ) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ ബീർവ പ്രദേശത്തും പരിസരത്തും പോസ്റ്ററുകൾ പതിച്ച് ദേശവിരുദ്ധ പ്രചരണം നടത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.