പട്ന : അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങു നടക്കാനിരിക്കെ ബിഹാര്‍ മന്ത്രി ചന്ദ്രശേഖറിന്റെ പ്രസ്താവന വിവാദമാകുന്നു. ആളുകള്‍ അസുഖബാധിതരാകുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ക്ഷേത്രത്തിലേക്കാണോ, അതോ ആശുപത്രിയിലേക്കാണോ പോകുകയെന്നാണ് മന്ത്രി ചോദിച്ചത്.
നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടി ഒരു ഓഫീസര്‍ ആകണമെങ്കില്‍, അല്ലെങ്കില്‍ എംഎല്‍എയോ എംപിയോ ആകണമെങ്കില്‍ ക്ഷേത്രത്തിലേക്കാണോ പോകുക?. അതോ സ്കൂളിലേക്ക് പോകുമോ എന്നും മന്ത്രി ചന്ദ്രശേഖര്‍ ചോദിച്ചു. കപട
ഹിന്ദു വാദത്തെയും കപട ദേശീയവാദത്തെയും കുറിച്ച് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ശ്രീരാമന് എല്ലായിടത്തും, നമ്മില്‍ ഓരോരുത്തരിലും വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ രാമനെ തേടി നിങ്ങള്‍ എവിടെ പോകും?… ഇത്തരം കേന്ദ്രങ്ങള്‍ ചൂഷണത്തിനു വേണ്ടിയുള്ളതാണ്. സമൂഹത്തിലെ ചില ഗൂഢാലോചനക്കാരുടെ പോക്കറ്റ് നിറയ്ക്കാന്‍ വേണ്ടിയുള്ളതാണെന്നും, രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മന്ത്രി ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.