ഹൈദരാബാദ് : തമിഴ്നാട്ടിലെ ഹിന്ദി വിവാദത്തിന് പിന്നാലെ, തെലങ്കാനയിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളുകളിലും തെലുങ്ക് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ അവരുടെ മാതൃഭാഷ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനോ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ പ്രാദേശിക ഭാഷ പഠിക്കുന്നുണ്ടെന്നത് ഉറപ്പാക്കുന്നതിനോ ആണ് പുതിയ നീക്കം.
ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സിലബസ് സ്റ്റാന്‍ഡേര്‍ഡ് തെലുങ്കില്‍ നിന്ന് സിംപിള്‍ തെലുങ്ക് ആക്കി മാറ്റുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിശദമാക്കിയിരിക്കുന്ന ത്രിഭാഷാ നയത്തെച്ചൊല്ലി തമിഴ്നാടും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഭാഷായുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്.
ഒമ്പതാം ക്ലാസില്‍ 2025-26 അധ്യയന വര്‍ഷത്തിലും പത്താം ക്ലാസില്‍ 2026-27 അധ്യയന വര്‍ഷത്തിലും പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.